കണ്ണൂരിൽ കരസേന റിക്രൂട്ട്മെന്റ് റാലി | വടക്കൻ ജില്ലക്കാർക്ക് അവസരം;അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 02
ഫെബ്രുവരി 20 മുതൽ മാർച്ച് 31 വരെ
കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ലകളിലുള്ളവർക്കും മാഹി, ലക്ഷദ്വീപ് എന്നിവടങ്ങളിലുള്ളവർക്കുമായി കണ്ണൂരിൽ ഫെബ്രുവരി 20 മുതൽ മാർച്ച് 31 വരെ സൈനിക റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. സോൾജ്യർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്), സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക്. നഴ്സിങ് അസിസ്റ്റന്റ് (എ.എം.സി.)/നഴ്സിങ് അസിസ്റ്റന്റ്സ് വെറ്ററിനറി, സോൾജ്യർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ് (ആൾ ആംസ്), സോൾജ്യർ ട്രേഡ്സ്മാൻ പത്താംക്ലാസ് പാസ് (ഡ്രെസ്സർ, ഷെഫ്, സ്റ്റുവാർഡ്, സപ്പോർട്ട് സ്റ്റാഫ് (ഇ.ആർ.), ടെയ്ലർ, വാഷർമാൻ, ആർട്ടീഷ്യൻ വുഡ് വർക്ക്), സോൾജ്യർ ട്രേഡ്സ്മാൻ (ഓൾ ആംസ്) എട്ടാംക്ലാസ് പാസ് (മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. റാലിയുടെ വേദി പിന്നീട് പ്രഖ്യാപിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. ഫോൺ: 0495-2383953. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 2.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ