വിജയ്-വിജയ് സേതുപതിമാരുടെ മാസ്റ്റര്‍ വരുന്നു, 2021 ജനുവരിയില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു
ഇളയദളപതി വിജയ്‍യും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും വേഷമിടുന്ന മാസ്റ്റര്‍ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതല്‍ സിനിമയുടെ റിലീസ് വൈകുകയായിരുന്നു. ഇടയ്ക്ക് ഡിജിറ്റല്‍ റിലീസ് ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അക്കാര്യം വിലപ്പോയില്ല. ആരാധകര്‍ക്ക് ആഘോഷിക്കാവുന്ന തറതില്‍ തിയേറ്ററില്‍ തന്നെയാവും റിലീസ് എന്ന് അണിയറക്കാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
2021 ജനുവരി മാസം 13നാണ് 'മാസ്റ്ററിന്റെ' റിലീസ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് എക്സ്.ബി. ഫിലിം ക്രിയേറ്റേഴ്‌സാണ്.
വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസാവും മാസ്റ്റര്‍.ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി സിനിമ ഡബ് ചെയ്തിട്ടുണ്ട്. പത്തു മാസങ്ങള്‍ക്കു മുന്‍പേ റിലീസ് ചെയ്യാന്‍ തയാറായിരുന്ന സിനിമയാണിത്. എന്നിരുന്നാലും മറ്റു ചിത്രങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ തേടിപ്പോയപ്പോള്‍ മാസ്റ്റര്‍ തിയേറ്റര്‍ റിലീസിനായി കാത്തിരുന്നു.
വിജയ്-വിജയ് സേതുപതിമാരുടെ പ്രകടനത്തിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരാണ് നായികമാര്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. മാസ്റ്ററിന്റെ തീം സോംഗ് ഇതിനോടകം വമ്ബന്‍ ഹിറ്റായിക്കഴിഞ്ഞു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ