നാവികസേനയില്‍ 210 ഓഫീസര്‍ ഒഴിവുകള്‍; ഡിസംബര്‍ 31-നകം അപേക്ഷിക്കാം
നാവികസേനയിലെ വിവിധ വിഭാഗങ്ങളിലേക്ക് ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർമാരാകാൻ അപേക്ഷ ക്ഷണിച്ചു. 210 ഒഴിവുകളാണ് ആകെയുള്ളത്. ഇതിനായുള്ള വിവിധ കോഴ്സുകൾ ഏഴിമലയിലെ നാവിക അക്കാദമിയിൽ 2021 ജൂണിൽ തുടങ്ങും. അവിവാഹിതരായ പുരുഷൻമാർക്കും ചില തസ്തികകളിൽ സ്ത്രീകൾക്കും അപേക്ഷിക്കാം.
എസ്.എസ്.സി. ജനറൽ സർവീസ് (എക്സിക്യുട്ടീവ്)/ഹൈഡ്രോഗ്രാഫി, പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്.
എസ്.എസ്.സി. നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ, പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക് ഇൻ മെക്കാനിക്കൽ/മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്/ മൈക്രോ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ കൺട്രോൾ എൻജിനീയറിങ്/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ എൻജിനീയറിങ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഐ.ടി./ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ മെറ്റലർജി/ മെറ്റലർജിക്കൽ/ കെമിക്കൽ/ മെറ്റീരിയൽ സയൻസ്/ എയ്റോ സ്പേസ്/ എയ്റോനോട്ടിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സിലോ ഫിസിക്സിലോ ബിരുദാനന്തര ബിരുദം. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ആകെ 60 ശതമാനം മാർക്കും ഇംഗ്ലീഷിൽ കുറഞ്ഞത് 60 ശതമാനം മാർക്കും നേടിയിരിക്കണം.
എസ്.എസ്.സി. ഒബ്സർവർ/ എസ്.എസ്.സി. പൈലറ്റ്, ഒബ്സർവർ തസ്തികയിൽ പുരുഷൻമാർക്ക് മാത്രവും പൈലറ്റ് തസ്തികയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ആകെ 60 ശതമാനം മാർക്കും ഇംഗ്ലീഷിൽ കുറഞ്ഞത് 60 ശതമാനം മാർക്കും നേടിയിരിക്കണം.
എസ്.എസ്.സി. ലോജിസ്റ്റിക്സ്, പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: i. ഒന്നാം ക്ലാസോടെ ബി.ഇ./ബി.ടെക് അല്ലെങ്കിൽ ii. ഒന്നാം ക്ലാസോടെ എം.ബി.എ. അല്ലെങ്കിൽ iii. ബി.എസ്സി./ബി.കോം/ബി.എസ്സി. ഐ.ടി.യും ഫിനാൻസ്/ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റ് എന്നിവയിൽ പി.ജി. ഡിപ്ലോമയും അല്ലെങ്കിൽ iv. ഒന്നാം ക്ലാസോടെ എം.സി.എ./എം.എസ്സി. ഐ.ടി.
എസ്.എസ്.സി. എക്സിക്യുട്ടീവ് (ഐ.ടി.), പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐ.ടി. എന്നിവയിൽ ബി.ഇ./ ബി.ടെക് അല്ലെങ്കിൽ എം.എസ്സി. കംപ്യൂട്ടർ/എം.സി.എ./എം.ടെക് കംപ്യൂട്ടർ സയൻസ്.
എസ്.എസ്.സി. എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്), പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ/ മറൈൻ/ ഇൻസ്ട്രുമെന്റേഷൻ/ പ്രൊഡക്ഷൻ/ എയ്റോനോട്ടിക്കൽ/ ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്/ കൺട്രോൾ എൻജിനീയറിങ്/ എയ്റോസ്പേസ്/ ഓട്ടോമൊബൈൽസ്/ മെറ്റലർജി/ മെക്കാട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ബി.ഇ./ ബി.ടെക്.
എസ്.എസ്.സി. ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്) പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം. യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/പവർ എൻജിനീയറിങ്/പവർ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ഇ./ബി.ടെക്.
എസ്.എസ്.സി. എജുക്കേഷൻ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത: i. ഒന്നാം ക്ലാസോടെ എം.എസ്സി. മാത്സ്/ ഓപ്പറേഷണൽ റിസർച്ചും ബി.എസ്സി. ഫിസിക്സും അല്ലെങ്കിൽ ii. ഒന്നാം ക്ലാസോടെ എം.എസ്സി. ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ്/ ന്യൂക്ലിയർ ഫിസിക്സും ബി.എസ്സി മാത്സും അല്ലെങ്കിൽ iii. എം.എസ്സി കെമിസ്ട്രി അല്ലെങ്കിൽ iv. 55 ശതമാനം മാർക്കോടെ എം.എ. ഇംഗ്ലീഷ് അല്ലെങ്കിൽ v. 55 ശതമാനം മാർക്കോടെ എം.എ. ഹിസ്റ്ററി അല്ലെങ്കിൽ vi. 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ അല്ലെങ്കിൽ vii. 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ viii. 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക് കംപ്യൂട്ടർ സയൻസ്/ ഐ.ടി./കംപ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ സിസ്റ്റംസ്/ കംപ്യൂട്ടർ എൻജിനീയറിങ്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ആകെ 60 ശതമാനം മാർക്കും ഇംഗ്ലീഷിൽ കുറഞ്ഞത് 60 ശതമാനം മാർക്കും നേടിയിരിക്കണം.
പ്രായപരിധി: 1996 ജൂലായ് രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അവസാന വർഷ/സെമസ്റ്റർ പരീക്ഷകളെഴുതുന്നവർക്കും നിബന്ധനകളോടെ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകും അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക. അതിനുശേഷം അഭിമുഖവും മെഡിക്കൽ പരിശോധനയുമുണ്ടാകും. പരിശീലനത്തിനു ശേഷം സബ് ലെഫ്റ്റനന്റ് റാങ്കിലാകും നിയമനം. മെർച്ചന്റ് നേവി അപേക്ഷകരെ ആക്റ്റിങ് ലെഫ്റ്റനന്റായാണ് നിയമിക്കുക...
വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 31.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ