കൊട്ടിയൂരില്‍ നാളെ(26/12/2020) ബിജെപി ഹര്‍ത്താല്‍

 


കണ്ണൂര്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ടു ആറ് വരെയാണ് ഹര്‍ത്താല്‍.

പ്രവര്‍ത്തകരെയും ഓഫീസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മേഖലയില്‍ ഇന്നലെ രാത്രി ബിജെപി- സിപിഐഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

അഭിപ്രായങ്ങള്‍