പാലക്കാട്‌ - വാളയാറിൽ വീണ്ടും എക്‌സൈസിന്റെ - കഞ്ചാവ് വേട്ട 3 യുവാക്കൾ അറസ്റ്റിൽ



ക്രിസ്തുമസ് - ന്യൂ ഇയറുമായി  അനുബന്ധിച്ചു പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ശ്രീ എ രമേശിന്റെ  നേതൃത്വത്തിലുള്ള AEC സ്‌ക്വാഡും - പാലക്കാട്‌  എക്‌സൈസ് റേഞ്ച് ടീമും സംയുക്തമായി വാളയാറിൽ  നടത്തിയ വാഹന പരിശോധനയിൽ  ആണ്   ഹ്യൂണ്ടായ് eon കാറിൽ 2 കിലോ കഞ്ചാവുമായി  മലപ്പുറം -പൊന്നാനി  സ്വദേശികളായ   ഷഫീക്  (21/2020) S/o സലാം, അമൽ ബഷീർ (19/2020), S/o ബഷീർ, രാഹുൽ (27/2020) S/o മണികണ്ഠൻ എന്നിവരെ ആണ് അറെസ്റ്റ്‌ ചെയ്തത്. 

AEC സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ എസ്  പ്രശോഭിന്റെ നേതൃത്വത്തിൽ ഉള്ള *AEC   സ്‌ക്വാഡ് ടീമും, റേഞ്ച് ഇൻസ്‌പെക്ടർ എസ് റിയാസിന്റെ നേതൃത്വത്തിൽ ഉള്ള പാലക്കാട് എക്‌സൈസ് റേഞ്ച്  ടീമും സംയുക്തമായി പാലക്കാട്‌ -വാളയാർ ടോൾ പ്ലാസയിൽ  വാഹനപരിശോധന നടത്തുന്നതിനിടയിൽ കോയമ്പത്തൂർ ഭാഗത്തുനിന്നും വരുകയായിരുന്ന KL51 ജെ 8675 ഹ്യൂണ്ടായ് eon  കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത് . 

കോയമ്പത്തൂറിൽ  നിന്നും മലപ്പുറം ജില്ലയിലെ പൊന്നാനി - ഏഴുവൻതുരുത്തി  ഭാഗങ്ങളിൽ ചെറിയ പൊതികളിൽ ആക്കി ചില്ലറ വില്പന  നടത്തുന്നതിന്  വേണ്ടിയാണു  കഞ്ചാവു കടത്തിയത്. 

പ്രതിയായ ഷഫീക്  മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഒരുപാട് അടിപിടി കേസുകളിൽ  ഉൾപ്പെട്ട വ്യക്തിയാണെന്നും, മറ്റൊരു പ്രതിയായ അമൽ ബഷീർ പാലക്കാട്‌ ഉൾപ്പെടെ ഉള്ള വിവിധ എക്‌സൈസ് ഓഫീസുകളിലെ    കഞ്ചാവ് കേസുകളിലും  ഉൾപ്പെട്ട വ്യക്തിയാണെന്ന് എക്‌സൈസ് ന്റെ പ്രാഥമിക  അന്യോഷണത്തിൽ അറിഞ്ഞത്  . 

പിടികൂടിയ കഞ്ചാവിനു ചില്ലറ  വിപണിയിൽ രണ്ടു  ലക്ഷത്തോളം വിലവരും. പ്രതികളെയും , കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച eon  കാറും,  മറ്റും കസ്റ്റഡിയിൽ എടുത്തു. 

 പ്രതികൾ  സ്ഥിരമായി കഞ്ചാവും, മറ്റു മയക്കുമരുന്നുകളും വൻ തോതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തി വില്പന നടത്തി വരുകയാണെന്നും, 

കഞ്ചാവ് കടത്തു സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിരിക്കാമെന്നും,  പ്രതികൾ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ  സംബന്ധിച്ചും  വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ അന്വേഷണം ഊർജ്ജിതമാകുമെന്നും AEC സ്‌ക്വാഡ്  ഇൻസ്‌പെക്ടർ  കെ എസ് പ്രശോബ്   അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ കെ  ജയപ്രകാശ്, സിഇഒ മാരായ ബി  ഷൈബു, കെ  ജ്ഞാനകുമാർ,എസ്  അഭിലാഷ്, എം അഷറഫലി, എ ബിജു, എക്‌സൈസ് ഡ്രൈവർ കെ ജെ ലൂക്കോസ് (എല്ലാവരും AEC സ്‌ക്വാഡ് )പാലക്കാട്‌ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എ രജീഷ് കുമാർ, സിഇഒ മാരായ എം  എം  യാസർ അറഫാത്, പി ബിനു, ആർ രജിത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അഭിപ്രായങ്ങള്‍