നെല്ലിയാമ്ബതി വ്യൂ പോയിന്റില്‍ നിന്ന് 3000 അടി താഴ്ചയിലേക്ക് യുവാക്കള്‍ വീണു




വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്ബതി വ്യൂപോയിന്റില്‍ നിന്ന് 3000 അടി താഴ്ചയിലേക്ക് യുവാക്കള്‍ വീണു. നെല്ലിയാമ്ബതി സന്ദര്‍ശിക്കാനെത്തിയ യുവാക്കളാണ് സീതാര്‍കുണ്ട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണത്. ഒറ്റപ്പാലം സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദന്‍ എന്നിവരെയാണ് കാണാതായത്.

കാല്‍ വഴുതിയ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. മൂവായിരം അടി താഴ്ചയില്‍ കൊല്ലങ്കോട് ഭാഗത്തുള്ള വന മേഖലയിലേക്കാണ് ഇരുവരും വീണതെന്നാണ് റിപ്പോര്‍ട്ട്. കാണാതായ യുവാക്കള്‍ക്കായി പൊലീസ്, വനം, അഗ്‌നിശമന വിഭാഗങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. ബംഗളൂരുവില്‍ ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായാണ് യുവാക്കള്‍ നെല്ലിയാമ്ബതി സന്ദര്‍ശനത്തിന് എത്തിയത്.

അഭിപ്രായങ്ങള്‍