കോവിഡ് നിയന്ത്രണം ജനുവരി 31 വരെ തുടരുമെന്ന് കേന്ദ്രം
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ജനുവരി 31 വരെ ജാഗ്രതയും നിരീക്ഷണവും നിയന്ത്രണങ്ങളും തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം. യുകെയില്‍ കോവിഡിന് സംഭവിച്ച ജനിതക വ്യതിയാനവും ഇതിന്റെ അതിവേഗ വ്യാപനവും കണക്കിലെടുത്ത് മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
പുതുവര്‍ഷ ദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.
പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളെ പ്രത്യേകം മാറ്റിനിര്‍ത്തിയുള്ള രീതി തുടരും. ക്രമപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ