ഇളവ് പിൻവലിച്ചു ; കുടിശ്ശികയുള്ളവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും



കോഴിക്കോട്: വൈദ്യുതിബില്ലടയ്ക്കാൻ ഏറെ കുടിശ്ശികയുള്ളവർക്ക് ഏർപ്പെടുത്തിയ ഇളവ് പിൻവലിക്കുന്നു.കുടിശ്ശികയുള്ളവരുടെ കണക്ഷൻ ജനുവരി ഒന്നു മുതൽ വിച്ഛേദിച്ചു തുടങ്ങണമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

എല്ലാവിഭാഗം ഉപഭോക്താക്കളുടെയും കുടിശ്ശിക അടയ്ക്കാനുള്ള അവസാന തീയതി ഡിസംമ്പർ 31 ആണ്.ഈ അറിയിപ്പ് നോട്ടീസായി നൽകും.കേബിൾ ടി.വി. ഓപ്പറേറ്റർമാർക്ക് ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ട് . റവന്യൂവിഭാഗത്തിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് . എൻജിനിയർമാർ , അസിസ്റ്റൻറ് എൻജിനിയർമാർ എന്നിവർ ഈ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നാണു നിർദേശം .

നേരത്തെ ,കോവിഡ് പരിഗണിച്ച് ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കരുതെന്ന് നിർദേശമുണ്ടായിരുന്നു .ഈ ഉത്തരവാണ് പിൻവലിച്ചിരിക്കുന്നത് .

അഭിപ്രായങ്ങള്‍