ഇരിട്ടി നഗരസഭാ ചെയർ പേഴ്സണായി കെ ശ്രീലതയും വൈസ് ചെയർമാനായി പി പി ഉസ്മാനെയും തെരഞ്ഞെടുത്തു.






 10 നെതിരെ 14 വോട്ടുകൾ നേടി എൽഡിഎഫിലെ കെ ശ്രീലത ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടത്. രണ്ട് വോട്ടുകൾ അസാധുവായി. 33 അംഗ കൗൺസിലർമാരിൽ 3 എസ്ഡിപിഐ കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. LDF ചെയർപേഴ്സൺ സ്ഥാനാർഥിയായി  കെ ശ്രീലതയെ  എ കെ രവീന്ദ്രൻ നിർദേശിച്ചു.  കെ മുരളീധരൻ പിന്താങ്ങി. UDF ചെയർപേഴ്സൺ സ്ഥാനാർഥിയായി  പി കെ  ബൾക്കീസിനെ  എൻ കെ ഇന്ദുമതി നിർദേശിച്ചു.  വി പി അബ്ദുൾ റഷീദ് പിന്താങ്ങി. സി കെ അനിതയെ BJP ചെയർപേഴ്സൺ സ്ഥാനാർഥിയായി പതിനാലാം വാർഡ് കൗൺസിലർ എ കെ ഷൈജു നിർദ്ദേശിച്ചു.  പി പി ജയലക്ഷ്മി പിന്താങ്ങി.  എൽഡിഎഫിന് 14 ഉം യുഡിഎഫിന് 10 ഉം  ബി ജെപിക്ക്  4 ഉം വോട്ട് ലഭിച്ചു.   ബിജെപിയിലെ പി പി ജയലക്ഷ്മി, യുഡിഎഫിലെ ലെ പി കെ ബൾക്കിസ് എന്നിവരുടെ വോട്ടുകൾ അസാധുവായി.  വരണാധികാരി എ സ്വരൂപ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

അഭിപ്രായങ്ങള്‍