ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ യൂത്ത് വീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇസ്ഹാഖ് ആണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി തോറ്റതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇന്നലെ രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കുത്തേറ്റ് മരിച്ചത്.
ഡിവൈഎഫ്‌ഐയുടെ കല്ലൂരാവി യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗമാണ് ഔഫ്. യൂത്ത് ലീഗ് കല്ലൂരാവി മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ്, പ്രവര്‍ത്തകരായ ഇസ്ഹാഖ്, ഹസ്സന്‍ തുടങ്ങിയ മൂന്ന് പേര്‍ക്കെതിരേയാണ് ഹോസ്ദുര്‍ഗ്ഗ് പൊലീസ് കേസ്സെടുത്തിരിക്കുന്നത്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ