പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു .
പുൽപ്പള്ളി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ് സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'പുതിയ തീരങ്ങൾ' മുതൽ നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു . മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ് .
ഭാര്യ രശ്മി . രണ്ട് മക്കൾ .


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ