കൊട്ടിയൂരിൽ സി പി എം - ബി ജെ പി സംഘർഷം. ഡി വൈ എഫ് ഐ പ്രവർത്തകർക്ക് പരിക്ക്. ബി ജെ പി ഓഫീസ് തകർത്തു




കൊട്ടിയൂർ : വെള്ളിയാഴ്‌ച രാത്രിയാണ് സംഘർഷം രൂക്ഷമായത്. വൈകിട്ട് പാലുകാച്ചിയിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് സംഘട്ടനവും സംഘർഷവും അക്രമവും ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവും സി പി ഐ എം കൊട്ടിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ ജോബ് (26) ഡി വൈ എഫ് ഐ പാലുകാച്ചി യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പുതനപ്ര അമൽ എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് ഇവർക്ക് നേരെ അക്രമം ഉണ്ടായത്. ഇരുവരെയും പേരാവൂർ താലൂക് ആശുപത്രിയിൽ പ്രഥമിക ശുശ്രൂഷ നൽകിയ ശേഷം തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടോളം ആർ എസ് എസ് പ്രവർത്തകർ കമ്പിവടി ഉൾപ്പടെയുള്ള മാരകയുധങ്ങളുമായി ഇരുവരെയും ആക്രമിക്കുകയായിരുന്നു എന്ന് ഡി വൈ എഫ് ഐ അറിയിച്ചു. ഇവർ സ്ഥാപിച്ചിരുന്ന പതാക 5 തവണ നശിപ്പിച്ചിരുന്നു. ബുധനാഴ്ചയും ഡി വൈ എഫ് ഐ പതാക നശിപ്പിക്കപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി വീണ്ടും പതാക ഉയർത്തി. പ്രതിഷേധ യോഗത്തിലേക്ക് ആർ എസ് എസ് പ്രവർത്തകർ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിച്ചുവെന്നും പ്രതിഷേധ യോഗത്തിനു ശേഷം അവിടെ സംസാരിച്ചു നിൽക്കുകയായിരുന്നപ്രവർത്തകരെ ആക്രമിച്ചുവെന്നാണ് ആരോപണം. ഇതിനിടെ രാത്രി പത്തുമണിയോടെ കൊട്ടിയൂർ ടൗണിലുള്ള ബി ജെ പി ഓഫീസും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തകർത്തു ഓഫീസ് തകർത്തത് സിപിഎം -ഡി വൈ എഫ്  ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു

അഭിപ്രായങ്ങള്‍