രാജന്റെ മക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ കൈമാറി യൂത്ത് കോണ്‍ഗ്രസ്
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത രാജന്റെ മക്കളുടെ വീട് നിര്‍മ്മാണത്തിനായി അഞ്ചു ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് കൈമാറി. ഷാഫി പറമ്പിലും ശബരിനാഥനും ചേര്‍ന്നാണ് തുക രാജന്റെ മക്കള്‍ക്ക് കൈമാറിയത്. അവര്‍ക്ക് നഷ്ടപെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ട് ആവുന്ന ഒരു ചെറിയ ഉത്തരവാദിത്തം ഇന്ന് നിറവേറ്റിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
രാജന്റ മക്കളായ രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗവും തീരുമാനിച്ചിട്ടുണ്ട്.
ഇരുവരുടെയും വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുവാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കേരളാ വനിതാ-ശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ