കണ്ണൂർ കോർപ്പറേഷൻ മേയറായി ടി ഒ മോഹനനെ തിരഞ്ഞെടുത്തു.

 





 യുഡിഎഫിന് ഭരണം ലഭിച്ച കണ്ണൂർ കോർപ്പറേഷനിൽ ഒന്നിലധികം പേരുകൾ മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നതിനാൽ വോട്ടെടുപ്പ് നടത്തിയാണ് മേയർ സ്ഥാനാർത്ഥിയെ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ കണ്ണൂർ കോർപ്പറേഷനിലെ കക്ഷി നേതാവ് കൂടിയായിരുന്നു ടി ഒ മോഹനൻ. മേയർ സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിരുന്ന മുൻ ഡെപ്യൂട്ടി മേയർ പികെ രാഗേഷ്, കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ മേയർ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളത്.

അഭിപ്രായങ്ങള്‍