കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്




കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക്  കീഴിൽ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു. എച്ച്.ഡി.എസ്സിന് കീഴിൽ പ്രവർത്തി ക്കുന്ന ന്യായവില മെഡിക്കൽ / സർജിക്കൽ ഷോപ്പിലേക്കും ഓഫീസിലേക്കുമായാണ് ഫാർമസി സ്റ്റ്, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലായി കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

പ്ലസ്ടുവും ഡി.ഫാമും കഴിഞ്ഞ് കേരളാ ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ നേടിയിരിക്കണം എന്നതാണ് ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള മിനിമം യോഗ്യത. കോമേഴ്‌സിൽ അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (TALLY ERP) ഉം കഴിഞ്ഞവർക്കാണ് അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കാൻ കഴിയുക. അംഗീകൃത സർ വകലാശാലയിൽ നിന്നും നേടിയ ബിരുദത്തിന് പുറമേ, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ കോഴ്‌സ് കഴിഞ്ഞിരിക്കണം എന്നതാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള യോഗ്യത.

www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാ നുള്ള ലിങ്കും വിശദാംശങ്ങളും ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാനതീയ്യതി ജനുവരി 5. 

അഭിപ്രായങ്ങള്‍