ഇരിട്ടിയിൽ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിന് നേരെ ബോംബെറ്
ഇരിട്ടി നഗരസഭയിലെ വട്ടക്കയത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി പ്രശോഭിന്റെ വിട്ടന് നേരെയാണ് ബോംബെറ് ഉണ്ടായത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ട് പേര്‍ ബോംബെറിയുകയായിരുന്നുവെന്ന് പ്രശോഭ് പറഞ്ഞു. ബൈക്കില്‍ വീട്ടിന് മുന്നിലുടെ പോയ സംഘം പിന്നിട് തിരിച്ചു വന്നാണ് ബോംബെറിഞ്ഞത്. ബോംബ് വീട്ടിന് മുന്നിലെ റോഡില്‍ വീണ് പൊട്ടി. സ്റ്റീല്‍ ബോംബാണ് ഏറിഞ്ഞതെന്ന് സംശയിക്കുന്നു.
തിരഞ്ഞെടുപ്പില്‍ പ്രശോഭിന് വട്ടക്കയം വാര്‍ഡില്‍ നിന്നും 233 വോട്ട് ലഭിച്ചിരുന്നു. 2015-ലെ തിരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ നിന്നും ബി.ജെ.പിക്ക് ലഭിച്ചത് 94 വോട്ടായിരുന്നു. പാര്‍ട്ടിക്ക് കൂടുതല്‍ വോട്ട് കിട്ടിയതിന്റെ പ്രതികാരം തീര്‍ക്കലാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. 2018 ലും പ്രശോഭിന്റെ വീട്ടിന് നേരെ അക്രമം ഉണ്ടായിരുന്നു.
മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി ക്യാമറയും പരിശോധിക്കുന്നുണ്ട്്്. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്‍ സുരേഷ്്, കെ.ജയപ്രകാശ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ