മോഷ്ടാവെന്നു സംശയിച്ച് ആൾക്കൂട്ട മർദനം: തമിഴ്നാട്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു




തിരുവനന്തപുരം • തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊലപ്പെടുത്തി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്നു സംശയിച്ച് ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. അരവിന്ദനെ ജിയാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

അഭിപ്രായങ്ങള്‍