സ്കൂള്‍ തുറക്കല്‍: മന്ത്രിയുടെ നിര്‍ദ്ദേശവും ഉപദേശവും;എല്ലാ സ്‌കൂളുകളിലും കോവിഡ് സെല്ലുകള്‍
ജനുവരി ഒന്നു മുതല്‍ പത്ത്, പ്ളസ് ടു ക്ളാസുകളിലെ കുട്ടികള്‍ സ്കൂളിലെത്തുമ്ബോള്‍ കൊവിഡ് വ്യാപനം ഉണ്ടാവാതിരിക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ മുന്നറിയിപ്പ്. കുട്ടികള്‍ മാസ്ക് ധരിക്കണം. മാസ്ക് താഴ്ത്തി സംസാരിക്കരുത്. സാനിട്ടൈസറും സോപ്പും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. പേന, പെന്‍സില്‍, കുടിവെള്ളം എന്നിവ കൈമാറരുത്. യു ട്യൂബിലൂടെയാണ് മന്ത്രി സന്ദേശം നല്‍കിയത്. തുടര്‍ച്ചയായ മൂല്യനിര്‍ണയം വളരെ ശ്രദ്ധിച്ചു ചെയ്യണം. ഓണ്‍ലൈന്‍ ക്ളാസ് വഴി കുട്ടികള്‍ പഠിച്ചതും ക്ളാസുകളില്‍ ഇനി നേരിട്ട് പഠിക്കുന്നതുമായ കാര്യങ്ങള്‍ ചെറിയ രീതിയില്‍ പരീക്ഷിച്ച് വിലയിരുത്തണം.അതിലെ പ്രധാന ഭാഗങ്ങള്‍ റിവിഷന്‍ നടത്തണം.
എല്ലാ പാഠഭാഗങ്ങളും വായിക്കാനും കേള്‍ക്കാനും കുട്ടികളെ പ്രേരിപ്പിച്ച് പ്രധാന ഭാഗങ്ങളില്‍ ഫോക്കസ് ചെയ്ത് കുട്ടികളെ പഠനത്തിലേക്ക് നയിക്കാനാവണം. പ്രാക്ടിക്കലും ഇതുപോലെ ചെയ്യണം.അദ്ധ്യാപകര്‍ കുട്ടികളില്‍ ആത്മവിശ്വാസം നിറയ്ക്കണം. ഓണ്‍ലൈന്‍ വഴിയുള്ള ക്ളാസുകള്‍ കുട്ടികള്‍ കൂടുതല്‍ തവണ കേള്‍ക്കണം. എല്ലാ ചോദ്യങ്ങളും വായിച്ച് ആത്മവിശ്വാസത്തോടെ വേണം കുട്ടികള്‍ പരീക്ഷ എഴുതേണ്ടത്.
സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി, എല്ലാ സ്‌കൂളുകളിലും കോവിഡ് സെല്ലുകള്‍
പ്രാക്‌ടിക്കലുകള്‍ക്കും സംശയ ദൂരീകരണത്തിനുമായി ജനുവരി ഒന്ന ുമുതല്‍ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കും. പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായാണിത്.
കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകള്‍ നടക്കുക. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്‌ടര്‍ ഇ.എം.സഫീറിന്റെ നേതൃത്വത്തില്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്.
വാര്‍ഡ് മെമ്ബര്‍/കൗണ്‍സിലര്‍, പി.ടി.എയിലെ ഒരംഗം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍/നഴ്‌സ് തുടങ്ങിയവരാണ് കോവിഡ് സെല്ലിലെ മറ്റ് അംഗങ്ങള്‍.ജനുവരി ഒന്നുമുതല്‍ രാവിലെയും ഉച്ചയ്‌ക്കും രണ്ടു ഷിഫ്‌റ്റുകളിലായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്‌കൂളുകള്‍ അണുവിമുക്‌തമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സി. എഫ്.എല്‍.ടി.സികളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകളെ അണുവിമുക്‌തമാക്കി വിദ്യാഭ്യാസ വകുപ്പിന് തിരികെ നല്‍കിയിട്ടുണ്ട്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ