കോളയാട് കണ്ണവം റിസർവ് വനത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനെതിരെ പ്രദേശ വാസികൾ



കണ്ണൂർ ജില്ലയിലെ കണ്ണവം ഫോറെസ്റ് റേഞ്ചിൽ വിവിധ തേക്ക് , സോഫ്റ്റ് വുഡ് തോട്ടങ്ങൾ റീ പ്ലാന്റ് ചെയ്യുന്നതിന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് . ഇവിടങ്ങളിൽ തേക്ക് മാത്രം നാട്ടു വളർത്തുന്നതിനാണ് വനം വകുപ്പിന്റെ നീക്കം എന്നാണ് അറിയുന്നത് . ഇത് ഒരു തരത്തിലും പ്രദേശ വാസികൾ അനുവദിക്കില്ല . കുരങ്ങുകൾക്കു കാട്ടിൽ ഭക്ഷ്യ യോഗ്യമായ ഒരു വൃക്ഷങ്ങളുമില്ല . അത് കൊണ്ട് തന്നെയാണ് കുരങ്ങുകൾ നാട്ടിലേക്കിറങ്ങുന്നത്. ഈ കാലഘട്ടത്തിന്റെ ആവശ്യകത അനുസരിച് വർക്കിംഗ് പ്ലാന്റിൽ വേണ്ട മാറ്റങ്ങൾ വരുത്തേണ്ടതുമുണ്ട് . അത് കൊണ്ട്  വന്യ മൃഗ ശല്യത്താൽ വലയുന്ന കർഷകരെ സഹായിക്കുവാൻ തേക്ക് തോട്ടങ്ങൾ മുറിച്ചു മാറ്റുമ്പോൾ പകരം വന്യ ജീവികൾക്ക് ഭക്ഷ്യ യോഗ്യമായ വൃക്ഷങ്ങൾ നട്ടു വളർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കണ്ണൂർ ഡിവിഷണൽ ഫോറെസ്റ് ഓഫീസർക്ക് കോളയാട് ഗ്രാമ പഞ്ചായത്ത് പെരുവ വാർഡ് മെമ്പർ റോയ് പൗലോസ് പരാതി നൽകി . 

അഭിപ്രായങ്ങള്‍