കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്നു; പിന്നില്‍ മുസ്ലിംലീഗ് എന്ന് ഡി.വൈ.എഫ്.ഐ




കാഞ്ഞങ്ങാടിനടുത്ത  കലൂരാവിൽ  ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.  പഴയകടപ്പുറത്തെ അഔഫ് അബ്ദുൾ റഹ്മാ(32)നാണ് കൊല്ലപ്പെട്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് സൂചന.

കൊലപാതകത്തിനു പിന്നിൽ മുസ്ലിം ലീഗ് ആണെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്നാണ് വിവരം

അഭിപ്രായങ്ങള്‍