ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു




ഇടുക്കി: കഴിഞ്ഞദിവസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന്‍ മരിച്ചു. തൊടുപുഴ അരിക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത്.

അപകടത്തില്‍ 50 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ്ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

തൊടുപുഴ അരിക്കുഴയിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾക്കിടെ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചായിരുന്നു അപകടം. അപകടത്തിൽ മറ്റ് അഞ്ച് യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

അഭിപ്രായങ്ങള്‍