രാജന്റെ മക്കൾക്ക് സ്ഥലവും വീടും നൽകുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ
കേരളത്തിന്റെ നോവായി മാറിയ രാജന്റെ മക്കൾക്ക് സ്ഥലവും വീടും നൽകുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഉറ്റവർ ജീവനോടെ ഇരിക്കുമ്പോൾ സഹായിക്കാൻ സാധിച്ചില്ലെന്ന കുറ്റബോധത്തോടെ തന്നെയാണ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നതെന്ന് ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഷാഫിയുടെ കുറിപ്പിങ്ങനെ: 'അവന്റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല . ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു.'


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ