വി.എച്ച്‌.എസ്.ഇ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍




ഈ വര്‍ഷത്തെ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി. ഐ.ടി മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ ഹയര്‍സെക്കന്‍ഡറി പരീക്ഷാവിഭാഗമാണ് ഈ സൗകര്യമൊരുക്കിയത്. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

https://digilocker.gov.in ലൂടെ മൊബൈല്‍ നമ്ബരും ആധാര്‍ നമ്ബരും ഉപയോഗിച്ച്‌ ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റിലെ sign up ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്ബര്‍ കൊടുക്കണം.മൊബൈല്‍ നമ്ബറിലേക്ക് ലഭിക്കുന്ന ഒ.ടി.പി കൊടുത്ത ശേഷം യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി ആധാര്‍ നമ്ബര്‍ ലിങ്ക് ചെയ്യണം.

സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്ത ശേഷം 'get issued documents' ബട്ടണില്‍ ക്ലിക്ക് ചെയ്യണം. ശേഷം 'education' എന്ന സെക്ഷനില്‍ നിന്ന് 'Board of Vocational Higher Secondary Examinations' തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'Vocational Higher Secondary' തിരഞ്ഞെടുത്ത് വര്‍ഷവും രജിസ്റ്റര്‍ നമ്ബരും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.സംശയങ്ങള്‍ക്ക് ഐ.ടി മിഷന്റെ സിറ്റിസണ്‍ കോള്‍ സെന്ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന്), 0471 233 5523 (മറ്റ് നെറ്റ്‌വര്‍ക്കുകള്‍) നമ്ബറുകളില്‍ വിളിക്കാം.

അഭിപ്രായങ്ങള്‍