മഠപുരച്ചാൽ സ്വദേശിയെ ബൈക്കിൽ കടത്തുകയായിരുന്ന 10 ലിറ്റർ മദ്യം സഹിതം പേരാവൂർ എക്സൈസ് പിടികൂടി




ബൈക്കിൽ   കടത്തുകയായിരുന്ന 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പേരാവൂർ എക്സൈസ് സംഘം നാനാനിപൊയ്യിൽ  വച്ച് പിടികൂടി മഠപുരച്ചാൽ  സ്വദേശിക്കെതിരെ അബ്കാരി ആക്റ്റ് പ്രകാരം കേസെടുത്തു.

മഠപുരച്ചാൽ സ്വദേശി ബിനീഷ്. സി. ജി S/O ഗോപാലൻ, ചാലിൽ  വീട്. (വയസ് 39/2021 ) എന്നയാളെയാണ് KL 58 N 2219 ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്. 

ബഹു: എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം.പി.സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്   രാത്രിയിൽ നടത്തിയ  റെയ്ഡിലാണ് മദ്യക്കടത്ത് പിടികൂടിയത്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ,   സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്,   എൻ.സി.വിഷ്ണു, ബിനീഷ്. എ. എം.എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങള്‍