പേരാവൂർ പൂളക്കുറ്റിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 14 വയസുകാരൻ മുങ്ങി മരിച്ചു
പേരാവൂർ പൂളക്കുറ്റിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 14 വയസുകാരൻ മുങ്ങി മരിച്ചു.കരിക്കോട്ടക്കരിയിലെ പല്ലാട്ടുകുഴിയിൽ ജോസ് - നവിത ദമ്പതികളുടെ മകൻ അഭിനവി(14)നെയാണ് ഞായറാഴ്ച വൈകിട്ടോടെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനവിന്റെ പിതാവ് ജോസിന്റെ സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു അഭിനവ്. കരിക്കോട്ടക്കരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയാണ്. സഹോദരങ്ങൾ അഭിഷേക്. അഭിനന്ദ്. ഇരുവരും വിദ്യാർഥികൾ ആണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ കൊട്ടുകപ്പാറ ലൂർദ് മാതാ പള്ളി സെമിത്തെരിയിൽ


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ