ടാറ്റാ സുമോയിൽ കടത്തുകയായിരുന്ന 1.6 കിലോ കഞ്ചാവുമായി ഉളിക്കൽ മണിക്കടവ് സ്വദേശി അറസ്റ്റിൽ



മട്ടന്നൂർ: ടാറ്റാ സുമോയിൽ കടത്തുകയായിരുന്ന 1.6 കിലോ കഞ്ചാവുമായി ഉളിക്കൽ മണിക്കടവ് സ്വദേശി കദളിക്കാട്ടിൽ ബോബിൻ മാത്യുവിനെ മട്ടന്നൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

എക്സൈസ് ഇൻസ്‌പെക്ടർ എ. കെ.വിജേഷിൻ്റെ നേതൃത്വത്തിൽ പത്തൊൻപതാം മൈലിൽ വാഹന പരിശോധന നടത്തവെയാണ് ബോബിൻ മാത്യുവിനെ അറസ്റ്റ് ചെയ്തത്. ബോബിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ സുമോ കാറും കസ്റ്റഡിയിലെടുത്തു.

പ്രിവന്റീവ് ഓഫീസർമാരായ പി.വി. സുലൈമാൻ, പി.കെ. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.പി.ഹാരിസ്, വി. എൻ.സതീശൻ, ടി. ഒ.വിനോദ്, പി. പി.സുഹൈൽ, വി. ശ്രീനിവാസൻ, കെ.സി.ഹരികൃഷ്ണൻ, ടി.എം.കേശവൻ എന്നിവരാണ് പരിശോധന നടത്തിയത്.


അഭിപ്രായങ്ങള്‍