പ്രിൻസിപ്പലായ അമ്മ 2 പെൺമക്കളെ ബലിയർപ്പിച്ചു.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഇന്നലെ രാത്രിയാണ് സ്കൂൾ പ്രിൻസിപ്പലായ അമ്മ സ്വന്തം പെൺ മക്കളായ അലേക്യ (27), സായ് ദിവ്യ (22) എന്നിവരെ പൂജ മുറിയിൽ വെച്ച് ഡംബെൽ ഉപയോഗിച്ച് കൊലപ്പെടുത്തി ബലിയർപ്പിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ പെൺകുട്ടികളുടെ മാതാപിതാക്കൾ വെളിപ്പെടുത്തിയത് ഞായറാഴ്ച്ച കലിയുഗം കഴിഞ്ഞ് തിങ്കളാഴ്ച മുതൽ സത്യയുഗ ആരംഭിക്കുന്നതിനാൽ അവരുടെ പെൺമക്കൾ അടുത്ത ദിവസം പുനർജീവിക്കും എന്ന ഉപദേശം അനുസരിച്ചാണ് ബലി നടത്തിയത് എന്നാണ്.
മൂത്ത മകളായ അലേഖ്യ ഭോപ്പാലിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയപ്പോൾ ഇളയ മകൾ സായ് ദിവ്യ ബിബിഎ ബിരുദധാരിയായിരുന്നു. മുംബൈയിലെ എ ആർ റഹ്മാൻ മ്യൂസിക് സ്കൂളിലെ സ്റ്റുഡന്റ് കൂടിയായിരുന്നു ദിവ്യ


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ