സ്കൂട്ടറിൽ കടത്തുകയായിരുന്ന 20 ലിറ്റർ ചാരായവുമായി വള്ള്യയായി സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ
പുലർ കാലങ്ങളിൽ പേരാവൂർ-കുനിത്തല വഴി കേളകം ഭാഗത്തേക്ക് വൻതോതിൽ ചാരായം കടത്തുന്നുണ്ടെന്നു ബഹു: ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിനും കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്കും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേരാവൂർ എക്‌സൈസ് പാർട്ടി കുനിത്തല ഭാഗത്ത് നടത്തിയ വാഹന പരിശോധയിൽ 20 ലിറ്റർ ചാരായവുമായി വള്ള്യയായി സ്വദേശി രജിഷ നിവാസിൽ സൈക്കിൾ രാജു @ രാജു എ കെ (വയസ്സ് 57/2020) എന്നയാളെ വാഹന സഹിതം പിടികൂടി കേസെടുത്തു.
പച്ചക്കറി വിൽപ്പനയുടെ മറവിൽ ചാരായ കടത്ത് തൊഴിലാക്കിമാറ്റിയ ഇയാൾ
ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ചെറുവാഞ്ചേരി, വള്ള്യയായി ഭാഗങ്ങൾ കേന്ദ്രീകരിച്ചു വൻതോതിൽ ചാരായ നിർമാണം നടത്തി പേരാവൂർ, കേളകം മേഖലയിലെ കൽ പണകളിലേക്കും വയനാട് ജില്ലയിലേക്കും രാത്രി കാലങ്ങളിൽ ഉൾപ്പെടെ അതീവ രഹസ്യമായി വാഹനങ്ങളിൽ കടത്തിവരികയായിരുന്നു.
ചാരായ - മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥിരം കുറ്റവാളിയായ ഇയാളുടെ പേരിൽ ജില്ലയിലെ മറ്റ് ഓഫീസുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.
പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, ഐ ബി പ്രിവന്റീവ് ഓഫീസർ നിസാർ ഒ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി വിജയൻ,
കെ ശ്രീജിത്ത്, എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ തുടങ്ങീയവർ പങ്കെടുത്തു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ