കണ്ണൂരിൽ 40 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അദ്ധ്യാപകൻ അറസ്റ്റിൽ



പാനൂർ : ഈസ്റ്റ് വള്ളിയായി യു പി സ്കൂളിലെ ഹെഡ് മാസ്റ്റർചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി വിനോദിനെയാണ് ചെറുവാഞ്ചേരിയുള്ള 40 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

ടെക്സ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയ വിദ്യാർത്ഥിയുടെ മാതാവിനെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഈ മാസം ആറിനാണ് പീഡനശ്രമമുണ്ടായത്. ഈ വർഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്.

അഭിപ്രായങ്ങള്‍