മസഗോണ്‍ ഡോക്കില്‍ 410 അപ്രന്റിസ് ഒഴിവുകള്‍; ജനുവരി 11 വരെ അപേക്ഷിക്കാം





മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ 410 അപ്രന്റിസ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം.


ഗ്രൂപ്പ് എ (പത്താംക്ലാസ് പാസ്)-205


ഒഴിവുകൾ: ഇലക്ട്രീഷ്യൻ-31 (ജനറൽ-14, ഒ.ബി.സി.-9, ഇ.ഡബ്ല്യു.എസ്.-3, എസ്.സി.-3, എസ്.ടി.-2), ഫിറ്റർ-57 (ജനറൽ-25, ഒ.ബി.സി.-17, ഇ.ഡബ്ല്യു.എസ്.-5, എസ്.സി.-7, എസ്.ടി.-3), പൈപ്പ് ഫിറ്റർ-74 (ജനറൽ-27, ഒ.ബി.സി.-19, ഇ.ഡബ്ല്യു.എസ്.-6, എസ്.സി.-8, എസ്.ടി.-4), സ്ട്രക്ചറൽ ഫിറ്റർ-43 (ജനറൽ-19, ഒ.ബി.സി.-12, ഇ.ഡബ്ല്യു.എസ്.-4, എസ്.സി.-5, എസ്.ടി.-3);


യോഗ്യത: ജനറൽ സയൻസും മാത്സും വിഷയങ്ങളുൾപ്പെടെ ആദ്യത്തെ ശ്രമത്തിൽതന്നെ ജയിച്ച എസ്.എസ്.സി. 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് ആദ്യത്തെ ശ്രമത്തിലെ വിജയം മാത്രം മതി. പൈപ്പ് ഫിറ്റർ തസ്തികയിൽ 50 ശതമാനം മാർക്കോടെ എസ്.എസ്.സി. വിജയമാണ് യോഗ്യത.


പ്രായപരിധി: 15-19 വയസ്സ്. 01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.


പരിശീലനകാലാവധി: 2 വർഷം.


സ്റ്റൈപെൻഡ്: 6000 രൂപ.


ഗ്രൂപ്പ് ബി (ഐ.ടി.ഐ. പാസ്)-126


ഒഴിവുകൾ: ഐ.സി.ടി.എസ്.എം.-15 (ജനറൽ-8, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1, എസ്.സി.-1, എസ്.ടി.-1), ഇലക്ട്രോണിക് മെക്കാനിക്-29 (ജനറൽ-14, ഒ.ബി.സി.-8, ഇ.ഡബ്ല്യു.എസ്.-2, എസ്.സി.-3, എസ്.ടി.-2), ഫിറ്റർ സ്ട്രക്ചറൽ-54 (ജനറൽ-24, ഒ.ബി.സി.-16, ഇ.ഡബ്ല്യു.എസ്.-5, എസ്.സി.-6, എസ്.ടി.-3), കാർപെന്റർ-28 (ജനറൽ-14, ഒ.ബി.സി.-8, ഇ.ഡബ്ല്യു.എസ്.-2, എസ്.സി.-3, എസ്.ടി.-1):


യോഗ്യത: ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇലക്ട്രോണിക് മെക്കാനിക്, കാർപെന്റർ, ഫിറ്റർ എന്നീ ട്രേഡുകളിൽ ആദ്യത്തെ ശ്രമത്തിൽതന്നെ ഐ.ടി.ഐ. പാസായിരിക്കണം. അവസാനവർഷ പരീക്ഷയെഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം.


പ്രായപരിധി: 16-21 വയസ്സ്. 01.01.2021 വെച്ചാണ് പ്രായം കണക്കാക്കുന്നത്.


പരിശീലനകാലാവധി: 1 വർഷം.


സ്റ്റൈപെൻഡ്: 8050 രൂപ. കാർപെന്റർ തസ്തികയിൽ മാത്രം 7,700 രൂപ.


ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസ്)-79


ഒഴിവുകൾ: റിഗ്ഗർ-40 (ജനറൽ-18, ഒ.ബി.സി.-12, ഇ.ഡബ്ല്യു.എസ്.-3, എസ്.സി.-5, എസ്.ടി.-2), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-39 (ജനറൽ-18, ഒ.ബി.സി.-11, ഇ.ഡബ്ല്യു.എസ്.-3, എസ്.സി.-5, എസ്.ടി.-2);


യോഗ്യത: സയൻസ്, മാത്സ് വിഷയങ്ങൾ ഉൾപ്പെടെ ആദ്യശ്രമത്തിൽ പാസായ എട്ടാംക്ലാസ്. 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് പാസ്മാർക്ക് മതി. ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം പക്ഷേ, എട്ടാംക്ലാസ് യോഗ്യതയേ പരിഗണിക്കൂ.


പ്രായപരിധി: 14-18 വയസ്സ്. 01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.


പരിശീലനകാലാവധി: റിഗ്ഗർ തസ്തികയിൽ 2 വർഷം, വെൽഡർ തസ്തികയിൽ 1 വർഷവും മൂന്നുമാസവും.


സ്റ്റൈപെൻഡ്: റിഗ്ഗർ തസ്തികയിൽ 5000 രൂപ, വെൽഡർ തസ്തികയിൽ 5500 രൂപ.


തിരഞ്ഞെടുപ്പ്: മൂന്ന് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യത്തെ ഘട്ടം ഓൺലൈൻ പരീക്ഷയായിരിക്കും. പരീക്ഷയിൽ ഇംഗ്ലീഷ് ആൻഡ് ജി.കെ., ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. ഐ.ടി.ഐ. ട്രേഡ് തസ്തികയിൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടാകും. പരീക്ഷയ്ക്ക് മുംബൈ, നാഗ്പുർ, പുണെ, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം മെഡിക്കൽപരിശോധനയും മൂന്നാംഘട്ടം ട്രേഡ് അലോട്ട്മെന്റുമായിരിക്കും.


വിശദവിവരങ്ങൾക്ക് mazagondock.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസ് 100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 11.

അഭിപ്രായങ്ങള്‍