മാരുതി ഓമ്നി വാനിൽ കടത്തുകയായിരുന്ന 45 കുപ്പിമദ്യവുമായി പാൽച്ചുരം സ്വദേശികളായ രണ്ടുപേരെ പേരാവൂർ എക്സൈസ് പിടികൂടി.
മാരുതി ഓമ്നി വാനിൽ കടത്തുകയായിരുന്ന 45 കുപ്പി (22.500 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പേരാവൂർ എക്സൈസ് സംഘം അമ്പായത്തോട് പ്രിൻസ് ഹോട്ടലിനു മുൻവശം വെച്ച് പിടികൂടി. പാൽച്ചുരം സ്വദേശികളായ രണ്ടുപേർക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.
പാൽച്ചുരം സ്വദേശികളായ പാച്ചൻ @ വിനോയ് പി.കെ, (45/2021) രാജു കെ.എൻ (49/2021) എന്നിവരെയാണ് KL 12 L 2243 മാരുതി ഓമ്നി വാൻ സഹിതം അറസ്റ്റ് ചെയ്തത്.
ബഹു: എക്സൈസ് കമ്മീഷ്ണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം.പി സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മദ്യകടത്ത് പിടികൂടിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, കെ.എ. മജീദ്, എൻ.സി. വിഷ്ണു എന്നിവർ പങ്കെടുത്തു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ