മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ (45) കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍: മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ (45) ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ നാടന്‍ പാട്ട് രംഗത്ത് തരംഗം സൃഷ്ടിച്ചിരുന്നു.
കെകെടിഎം ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ കബീര്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളിൽ സജീവമായിരുന്നു. രണ്ട് ദിവസം മുന്‍പ് കെകെടിഎം കോളജില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുത്തിരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ