കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന കൂട്ടിയിരിപ്പുകാർക്ക് വിശ്രമ കേന്ദ്രം നിർമ്മിക്കാൻ 6 കോടിയുടെ പദ്ധതി






കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന കൂട്ടിയിരിപ്പുകാർക്ക് വിശ്രമ കേന്ദ്രം നിർമ്മിക്കാൻ 6 കോടിയുടെ രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി ടി വി രാജേഷ് എംഎൽഎ പറഞ്ഞു.


2021-22 വർഷത്തെ ബജറ്റിൽ  കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ ആവാസ് റെന്റൽ ഹൗസിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അംഗീകാരം ലഭിച്ചത്.  മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഓരോ നിലയിലും 5000 സ്ക്വയർ ഫീറ്റ് വിസ്ത്രിതി ഉണ്ടാകും.34 ബാത്ത് അറ്റാച്ച്ഡ് റൂമുകളും , ഡോർമെട്രിയിൽ 72 ബെഡുകളും ഉണ്ടാകും.

മെഡിക്കൽ കോളേജ് ലേഡിസ് ഹോസ്റ്റലിന് സമീപത്തായി കെട്ടിടം നിർമ്മിക്കുക.

നിലവിൽ ആലപ്പുഴ, തൃശൂർ എന്നീ മെഡിക്കൽ കോളേജിൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തി നടന്നു വരികയാണ്. ഈ പദ്ധതി നടപ്പിലാക്കുന്ന മുന്നാമത്തെ മെഡിക്കൽ കോളേജാണ് കണ്ണൂർ. നിർമ്മാണ പ്രവൃത്തി പൂർത്തിയാകുന്നതോടെ പരിയാരം ഗവ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും  ഏറെ പ്രയോജന ചെയ്യുമെന്ന് ടി വി രാജേഷ് എം എൽ എ പറഞ്ഞു.

അഭിപ്രായങ്ങള്‍