യുഡി എഫ് കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി നടപ്പിലാക്കും. രമേശ് ചെന്നിത്തല




ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ്  നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത  ന്യായ് പദ്ധതി യുഡി എഫ് കേരളത്തിൽ  അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കും. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു .

കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ് എന്ന് എന്നും അദ്ദേഹം പറഞ്ഞു .

അഭിപ്രായങ്ങള്‍