തലശ്ശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റും ഗ്ലോബൽ വർക്കിങ് കമ്മിറ്റി അംഗവും ആയ ദേവസ്യ കൊങ്ങോല (72) നിര്യാതനായി.

 



തലശ്ശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റും ഗ്ലോബൽ വർക്കിങ് കമ്മിറ്റി അംഗവും ആയ ദേവസ്യ കൊങ്ങോല (72) നിര്യാതനായി. കുന്നോത്തു സെന്റ് ജോസഫ്സ് യു. പി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയിരുന്നു. നിരവധി മത -രാഷ്ട്രീയ -സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തി ആണ്. തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അഗം കൂടിയായ അദ്ദേഹം നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. ഭാര്യ :മേരി കൊങ്ങോല (റിട്ടയേർഡ് അദ്ധ്യാപിക, സെന്റ് ജോസഫ്സ് യു. പി സ്കൂൾ കുന്നോത്ത്). മക്കൾ :ജോമി, ജയ്മി. മരുമക്കൾ :പരേതനായ ജോമേഷ്, സിനോജ്‌ (അദ്ധ്യാപകൻ, സാൻ ജോസ് മെട്രോപൊളിട്ടൻ ഹയർ സെക്കന്ററി സ്കൂൾ, തലശ്ശേരി)

അഭിപ്രായങ്ങള്‍