ഏഴിമല നേവൽ ആക്കാദമിയിൽ പ്ലസ്ടുക്കാര്‍ക്ക് അവസരം; ഫെബ്രുവരി 9 വരെ അപേക്ഷിക്കാം
ഇന്ത്യൻ നേവിയിൽ പ്ലസ്ടുക്കാർക്ക് അവസരം. 26 ഒഴിവാണുള്ളത്. പ്ലസ്ടു (ബി.ടെക്ക്.) കേഡറ്റ് എൻട്രി സ്കീമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. പെർമനന്റ് കമ്മിഷൻ വ്യവസ്ഥയിലായിരിക്കും നിയമനം.ഏഴിമല നേവൽ അക്കാദമിയിലാണ് പ്രവേശനം. ജൂലായ് 2021-ലായിരിക്കും കോഴ്സ് ആരംഭിക്കുന്നത്. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ പങ്കെടുത്തവർക്കും സർവീസ് സെലക്ഷൻ ബോർഡിന്റെ ഓൾ ഇന്ത്യ റാങ്കിങ്ങിൽ ഉൾപ്പെട്ടവർക്കുമാണ് അവസരം. ജനുവരി 29 മുതൽ അപേക്ഷിച്ച് തുടങ്ങാം.
ഒഴിവുകൾ: എജുക്കേഷൻ ബ്രാഞ്ച്-5, എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ച്-21.
യോഗ്യത: 10+2 പാറ്റേണിൽ സീനിയർ സെക്കൻഡറി പരീക്ഷ പാസ് അല്ലെങ്കിൽ തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്കും വേണം.
പ്രായപരിധി: 02 ജനുവരി 2002 മുതൽ ജൂലായ് 01 2004-നുമിടയിൽ ജനിച്ചവർക്കാണ് അവസരം. രണ്ട് തീയതികളുമുൾപ്പെടെ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഫെബ്രുവരി 9.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ