മയക്കു മരുന്നുമായി ഇരിക്കൂർ സ്വദേശി പിടിയിൽ
ഇരിക്കൂർ നിടുവള്ളൂരിലെ ആൾത്താമസമില്ലാത്ത ക്വാട്ടേഴ്സിൽനിന്നും വീര്യംകൂടിയ മയക്കുമരുന്ന് കണ്ണൂർ എക്സൈസ് എൻഫോഴ്സ്‌മന്റ് & ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.സുദേവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പാർട്ടിഡ്രഗ് എന്നറിയപ്പെടുന്ന അതിമാരക ലഹരിയുള്ള എം.ഡി.എം.എ എന്ന ഉൽപ്പന്നമാണ് പിടികൂടിയത്. കെ.ആർ.സാജിദിനെ സംഘം കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് പിടികൂടിയ ക്വാട്ടേഴ്സ് കെ.ആർ.സാജിദിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒന്നര മാസം മുൻപ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗുവിനെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൈഡ് നടന്നത്. എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഈ പ്രദേശം. ഇന്ന് ഉച്ച മുതൽ നടത്തിയ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് മയക്കുമരുന്ന് സഹിതം ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ യുവാക്കളും കുട്ടികളും മയക്കുമരുന്ന് റാക്കറ്റിന്റെ വലയിലാണെന്ന് എക്സൈസ് സംഘം സംശയിക്കുന്നു. ഇരിക്കൂറും, നിടുവള്ളൂരുമടക്കം യുവാക്കൾക്കും, കുട്ടികൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നത് ഇവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നിടുവള്ളൂർ പുഴയോരം, ഡയനാമോസ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് പകൽ, രാത്രി വ്യത്യാസമില്ലാതെയാണ് മയക്കുമരുന്ന്, കഞ്ചാവ് സംഘം കാലങ്ങളായി പ്രവർത്തിക്കുന്നത്. മണലെടുക്കാനെന്ന വ്യാജേനയും, എസ്കോട്ടിനു നിൽക്കാനെന്ന പേരിലുമാണ് മയക്കുമരുന്ന്, കഞ്ചാവ് ഉപയോഗം.
മണൽകൊള്ള കാരണം നിടുവള്ളൂർ പുഴ അപകടാവസ്ഥയിലാണെന്നും, അടിക്കടി പുഴയിൽ അപകടം നടക്കുന്നത് മണൽക്കടത്ത് മൂലമാണെന്നും നേരത്തേ പരാതി ഉയർന്നിരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ