തെറ്റുവഴി , കണിച്ചാർ, ചെവിടിക്കുന്ന്, ചാണപ്പാറ സ്വദേശികളടക്കം കരികോട്ടക്കരിയിൽ നിന്ന് വൻ ചീട്ടുകളി സംഘത്തെ പിടികൂടി.






 കരികോട്ടക്കരിയിൽ നിന്ന് വൻ ചീട്ടുകളി സംഘത്തെ പിടികൂടി. കരിക്കോട്ടക്കരി പോലീസ് ഇൻസ്‌പെക്ടർ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. ചീട്ടുകളി നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കരിക്കോട്ടക്കരി കേന്ദ്രമാക്കി നടന്നു കൊണ്ടിരുന്ന ചീട്ടുകളി പിടികൂടിയത്. കുറച്ചു ദിവസങ്ങളിലായി നടത്തിവന്ന നിരീക്ഷണത്തിനോടുവിലാണ് ഇന്ന് പുലർച്ചെ ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്നും 1,31,700 രൂപയാണ് പിടിച്ചെടുത്തത്. സനിൽ കുമാർ ( 42),വിജയൻ (32),കീഴ്പ്പള്ളി സ്വദേശി അബ്രഹാം .കെ .ജി (50),ചാണപ്പാറ സ്വദേശി ബിജു.കെ.ജെ (41), ചെവിടികുന്ന് സ്വദേശി മുഹമ്മദ് (46),കണിച്ചാർ സ്വദേശി ജോൺ ടി.കെ (68), തെറ്റുവഴി സ്വദേശി

ജയരാജൻ(40) എന്നിവരെയാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ശിവൻ ചോടത്ത്, സി പി ഒ മാരായ സതീഷ് സെബാസ്റ്റ്യൻ, പ്രതീഷ് , ബദറുദീൻ, സന്തോഷ്‌ എന്നിവർ ചേർന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

അഭിപ്രായങ്ങള്‍