ഇരിട്ടിയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന





കണ്ണൂർ ജില്ലയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇരിട്ടി ടൗണിലെ ഹോട്ടലുകൾ, കൂൾബാറുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗവും, പൊതുജനാരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തി.പരിശോധനയിൽ നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. കുഞ്ഞിരാമൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പി അജയകുമാർ, പൊതുജനാരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവർ പങ്കെടുത്തു.14 സ്ഥാപനങ്ങൾ പരിശോധിച്ച് ആവശ്യമായ ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പരിശോധന തുടർന്നും നടത്തുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

അഭിപ്രായങ്ങള്‍