സാധാരണ ബൾബുകൾക്ക് പകരം എൽ ഇ ഡി ബൾബുകൾ നൽകുന്ന കെ എസ് ഇ ബി യുടെ ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് തുടക്കമായി

 



കെ എസ് ഇ ബി യുടെ ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് തുടക്കമായി . സാധാരണ ബൾബുകൾക്ക് പകരം എൽ ഇ ഡി ബൾബുകൾ വ്യാപകമാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി .  100 വോൾട് ബൾബുകൾ നൽകുന്നതിനേക്കാൾ പ്രകാശം 9 വോൾടിൻറെ എൽ ഇ ഡി ബൾബിനുണ്ട് . വൈദ്യുതി ലാഭിക്കാം . സാദാരണ ബൾബുകൾ , ട്യൂബുകൾ , സി എഫ് എൽ ബൾബുകൾ എന്നിവക്ക് പകരം എൽ ഇ ഡി ബൾബുകൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് . ഉപയോഗ ശൂന്യമായ ബൾബുകൾ ക്ലീൻ കേരള കമ്പനിക്ക് നൽകുന്നതോടെ മാലിന്യ പ്രശ്നങ്ങൾ ഒഴിവാകും . കെ എസ് ഇ ബി യുടെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ബൾബുകൾ ലഭിക്കുക. 100 രൂപയിലധികം വിലയുള്ള ബൾബുകൾ 65 രൂപയ്ക്കു ലഭിക്കും . 3 വർഷത്തെ ഗ്യാരന്റി കാലയളവിനുള്ളിൽ കേടായാൽ മാറ്റി നൽകുകയും ചെയ്യും . ബൾബിന്റെ തുക വൈദ്യുതി ബില്ലിന്റെ കൂടെ ഒരുമിച്ചോ തവണകളായോ അടക്കാം.

For new registration, please login wss.kseb.in and register for LED bulbs

അഭിപ്രായങ്ങള്‍