കേരള വാട്ടർ അതോറിറ്റിയുടെകണ്ണൂർ ഓഫീസിനു കീഴിൽ ജോലിഒഴിവുകൾ
കേരള വാട്ടർ അതോറിറ്റി, വാട്ടർ സപ്ലൈ ഡിവിഷൻ കണ്ണൂരിന് കീഴിലെ വിവിധ ഓഫീസുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ 6 മാസത്തിൽ കവിയാത്ത കാലത്തേക്ക് 631 /- രൂപ ദിവസ വേതന അടിസ്ഥാനത്തിൽ വോളണ്ടിയർമാരെ നിയമിക്കുന്നതിനു വേണ്ടി അഭിമുഖം നടത്തുന്നു .ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനത്തിന് വേണ്ടിയാണ് നിയമനം . യോഗ്യത ഐ ടി ഐ / ഡിപ്ലോമ ( സിവിൽ/മെക്കാനിക്കൽ )കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ 15 / 01 / 2021 ന് 10.30 ന് യോഗ്യതാ സെര്ടിഫിക്കറ്റുകൾ സഹിതം കേരളം വാട്ടർ തൗതോറിറ്റിയുടെ പെരളശ്ശേരി , തലശ്ശേരി , കണ്ണൂർ സബ് ഡിവിഷണൽ ഓഫീസുകളിൽ ഏതെങ്കിലും ഒരു ഓഫീസിൽ ഹാജരാക്കേണ്ടതാണ് .


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ