പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനു നേട്ടം.ജില്ലയിലെ രണ്ടാമത്തെ ഹരിത ബ്ലോക്ക്



 ഹരിത ഓഫീസ്പരിശോധനയിൽ 100ൽ 98മാർക്ക് വാങ്ങി പേരാവൂർ ബ്ലോക്ക് ജില്ലയിലെ  രണ്ടാമത്തെ ഹരിത ബ്ലോക്ക് ആയിമാറി. പ്രഖ്യാപനം ഓൺലൈൻ ആയി ബഹു. മുഖ്യമന്ത്രി നിർവഹിച്ചു. ബ്ലോക്ക്‌ തല ഓഫീസുകളുടെ ഹരിത ഓഫീസ്  പ്രഖ്യാപനവും സർട്ടിഫിക്കേറ്റ് വിതരണവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ സുധാകാരൻ പരിപാടി ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു.മെമ്പർമാർ,നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 തുടർന്ന് മികച്ച ഹരിത ഓഫീസുകൾക്ക് പ്രസിഡന്റ്‌ കെ സുധാകരൻ, വൈസ് പ്രെസിഡന്റ് പ്രീത ദിനേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, അംഗങ്ങൾ എന്നിവർ  സാക്ഷ്യപത്രം വിതരണം ചെയ്തു

അഭിപ്രായങ്ങള്‍