ഇരിട്ടി പുതിയ ബസ്റ്റാന്റിലെ വഴിയോര കച്ചവട കേന്ദ്രത്തിലെ മൂന്ന് കടകള്‍ കത്തിനശിച്ചു



ഇരിട്ടി: ഇരിട്ടി പുതിയ ബസ്റ്റാന്റിലെ വഴിയോര കച്ചവട കേന്ദ്രത്തിലെ മൂന്ന് കടകള്‍ കത്തിനശിച്ചു. കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മറിന് സമീപത്തായി പോളിത്തീന്‍ ഷീറ്റുകള്‍കൊണ്ട് മറച്ച നിലയിലാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. പോലിസും ഫയര്‍ഫോഴ്സും എത്തി തീയണച്ചതിനാല്‍ കൂടുതല്‍ കടകള്‍ക്ക് തീ പടര്‍ന്നില്ല.  ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് കടകള്‍ കത്തിയതെന്നാണ് സംശയിക്കുന്നത്. എങ്കിലും ഇതിന് പിന്നില്‍ രാഷ്ട്രീയ വിരോധവുമുണ്ടെന്നാണ് ആരോപണം. കരിമ്പിലേരി പ്രസന്ന, വി.എം സെല്‍വി, കെ. സ്മിത എന്നിവരുടെ കടകളാണ് കത്തിയത്. ഇതില്‍ സ്മിത ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പായം പഞ്ചായത്തിലെ വട്ടറ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കടകള്‍ക്ക് നേരെയുള്ള അക്രമം എന്നാണ് കടയുടമകള്‍ പറയുന്നത്. സമീപത്തുള്ള നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ സംഭവം കണ്ടെത്താന്‍ കഴിയുമെന്നാണ്  പോലിസിന്റെ പ്രതീക്ഷ. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു

അഭിപ്രായങ്ങള്‍