കോളയാട് പറക്കാട് പട്ടിക വർഗ്ഗ സെറ്റിൽമെന്റ് റോഡ് അവഗണിക്കപ്പെടുന്നു.
കോളയാട് :-കോളയാട് ഗ്രാമപഞ്ചായത്തിൽ പെരുവ 13ആം വാർഡിൽ പെടുന്ന പറക്കാട് പ്രദേശത്തേക്ക് യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഇവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ആദിവാസി ജനവിഭാഗങ്ങൾ ദുരിതം അനുഭവിക്കുകയാണ്. യാത്ര സൗകര്യം ഇല്ലാത്ത ഈ കോളനിയിലെ 38 കുടുംബങ്ങൾ ഒറ്റപ്പെട്ടുകിടക്കുന്നതിനാൽ, പ്രശ്നങ്ങൾ നേരിൽ കാണുന്നതിനായി 2 കൊല്ലം മുമ്പ് കണ്ണൂർ ജില്ലാ കലക്ടർ ഉൾപ്പടെയുള്ള ജില്ലാ വകുപ്പ്തല മേധാവികളും കോളനിയിൽ എത്തി റോഡ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉടനെ പരിഹാരമുണ്ടാക്കും എന്ന് ആദിവാസി ജനവിഭാഗത്തിന് വാഗ്ദാനം നൽകി പോന്നതല്ലാത്ത, പിന്നീട് ഒരു നീക്കവും ഉണ്ടായില്ല. വനത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ഇവർക്ക് റേഷൻ അരിവാങ്ങണമെങ്കിൽ 8km അകലെ ചെമ്പുക്കാവ് എത്തണം, സൗജന്യമായി ലഭിക്കുന്ന അരി ഊരിൽ എത്തിക്കണമെങ്കിൽ 1000 രൂപ ജീപ്പ് വാടക നൽകണം.
വഴിയിൽ കാട്ടാനകൾ ഉള്ളതിനാൽ നടന്നു പോകാനും കഴിയില്ല. ചെമ്പുക്കാവിൽ നിന്നും 6km വനത്തിലൂടെ കൂപ്പ് റോഡ് ഉണ്ട്. ഈ റോഡ് കോൺക്രീറ്റ് ചെയ്താൽ ഇവരുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. ജില്ലാ കളക്ട്ടറുടെ നിർദേശം അനുസരിച്ചു തൊഴിലുറപ്പ് പദ്ധതിയിൽ ഈ റോഡ് പ്രവർത്തിക്കു. ആവശ്യമായ എസ്റ്റിമേറ്റ് സമർപ്പിച്ചതാണെങ്കിലും അംഗീകാരം ലഭിച്ചില്ല എന്നും പറയപ്പെടുന്നു. റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇവർ.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ