ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നവീകരിച്ച ഓഫീസ് ഉത്ഘാടനം ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത നിർവഹിച്ചു

 

ഇരിട്ടി  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നവീകരിച്ച ഓഫീസ് ഉത്ഘാടനം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയുടെ സാന്നിദ്ധ്യത്തിൽ ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത നിർവഹിച്ചു .ചടങ്ങിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപാരികളിൽ നിന്നും വിജയിച്ചവർക്കുള്ള സ്വീകരണവും നൽകി .കെ വി വി ഇ എസ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു . കെ വി വി ഇ എസ് പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു.കെ നന്ദനൻ, പി പി കുഞ്ഞൂഞ് , വി പി റഷീദ് , അബ്ദുൽ നാസർ , എം ജെ ജോണി , അയൂബ് പോയിലാണ് , അലി ഹാജി , സലാം ഹാജി  തുടങ്ങിയവർ സംസാരിച്ചു. കെ വി വി ഇ എസ് ട്രഷറർ സജിൻ എൻ കെ നന്ദി പറഞ്ഞു .

അഭിപ്രായങ്ങള്‍