പിഎസ്‌സി അറിയിപ്പ്...!!!
പ്ലസ്ടുതല പൊതുപ്രാഥമിക പരീക്ഷ.
2021 ഏപ്രിൽ മാസം നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പ്ലസ്ടു തല പൊതു പ്രാഥമിക പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള തസ്തികകളുടെ വിവരങ്ങളും പിഎസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേൽ തസ്തികകളിലേക്ക് കൺഫർമേഷൻ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 9 വരെ ഉദ്യോഗാർത്ഥികൾക്ക് ഈ പരീക്ഷ യിലേക്ക് കൺഫർമേഷൻ നൽകാവുന്നതാണ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോന്നിനും പ്രത്യേകം കൺഫർമേഷൻ നൽകേണ്ടതും ചോദ്യപേപ്പർ മാധ്യമം സംബന്ധിച്ച വിവരം വളരെ ശ്രദ്ധയോടെ തന്നെ നൽകേണ്ടതുമാണ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ