പ്രിൻസ് അബ്രഹാം ഇരിട്ടി ഡി വൈ എസ് പി : സജേഷ് വാഴാളപ്പിൽ കാഞ്ഞങ്ങാടിലേക്ക്
ഇരിട്ടി: ഇരിട്ടി ഡി.വൈ.എസ്.പി.യായി പ്രിൻസ് അബ്രഹാമിനെ നിയമിച്ചു തെരഞ്ഞെടുപ്പു നടപടിക്രമങ്ങളുടെ ഭാഗമായി അഭ്യന്തര വകുപ്പിൽ നടക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൻ്റെ ഭാഗമായാണ് നാദാപുരം ഡി വൈ എസ് പിയായ പ്രിൻസ് അബ്രഹാമിനെ ഇരിട്ടി ഡിവൈഎസ്പിയായി നിയമിച്ചത്
വയനാട് കൽപ്പറ്റ സ്വദേശിയായ പ്രിൻസ് അബ്രഹാം ഇരിട്ടി പൊലിസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐയായും, സർക്കിൾ ഇൻസ്പെക്ടർ ആയും സേവന മനുഷ്ഠിച്ചിട്ടുണ്ട്. ഫിബ്രുവരി 1 ന് ഇരിട്ടി ഡി വൈ എസ് പിയായി പ്രിൻസ് അബ്രഹാം ചുമതലയേൽക്കും നിലവിൽ ഇരിട്ടി ഡി വൈ എസ് പിയായ സജേഷ് വാഴാളപ്പിലിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായും മാറ്റി നിയമിച്ചിട്ടുണ്ട്
ജില്ലയിലെ മറ്റ് ഡിവൈഎസ്പിമാരേയും സമീപ ജില്ലകളിലെ വിവിധ സബ്ബ് ഡിവിഷനുകളിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്
ഡിവൈഎസ്പിമാരുടെ സ്ഥലമാറ്റനടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ജില്ലയിലെ സർക്കിൾ ഇൻസ്പെക്ടർമാരേയും പ്രിൻസിപ്പൽ എസ് ഐ മാരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങും


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ