കോളയാട് മണ്ഡലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് പ്രതിനിധികളെ അനുമോദിക്കലും കെ എസ് എസ് പി എ യിൽ അംഗങ്ങളായ നവാഗതരെ സ്വീകരിക്കലും അഡ്വ .സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്തു
കോളയാട് മണ്ഡലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് പ്രതിനിധികളെ അനുമോദിക്കലും കെ എസ് എസ് പി എ യിൽ അംഗങ്ങളായ നവാഗതരെ സ്വീകരിക്കലും ഇന്ന് രാവിലെ 10.30 ന് കോളയാട് സെന്റ് കൊർണേലിയൂസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്നു . അഡ്വ .സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്തു .
KSSPA കോളയാട് കമ്മിറ്റി സെക്രട്ടറി പി വി ഗംഗാധരൻ സ്വാഗതം പറഞ്ഞു . KSSPA കോളയാട് കമ്മിറ്റിപ്രസിഡന്റ് എം ജെ പാപ്പച്ചൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .കോളയാട് സെന്റ് കോർണേലിയൂസ് ചർച് വികാരി റവ .ഫാദർ ബോണി O C D അനുഗ്രഹ പ്രഭാഷണം നടത്തി . KSSPA കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ കെ രാമകൃഷ്ണൻ , സംസ്ഥാന കമ്മിറ്റി അംഗം എ കെ സുധാകരൻ , കോൺഗ്രസ്സ് കോളയാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സാജൻ ചെറിയാൻ , KSSPA മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ കുഞ്ഞനന്തൻ മാസ്റ്റർ, KSSPA കണ്ണൂർ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ ടി ഗംഗാധരൻ , KSSPA കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ മോഹനൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .
KSSPA കോളയാട് മണ്ഡലം വൈസ് പ്രസിഡണ്ട് പി എം പവിത്രൻ നന്ദി പറഞ്ഞു റിട്ടേർണിംഗ് ഓഫീസർ വിജയൻ കെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി .
വയോജനങ്ങളുടെ സാമൂഹിക പ്രതിബദ്ധത എന്ന വിഷയത്തെ ആസ്പദമാക്കി കെ സുരേഷ് ബാബു എളയാവൂർ ക്ലാസ് എടുത്തു .


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ