ഇരിട്ടി മാട്ടറ സ്വദേശിനിയായ യുവതി പ്രസവശേഷം മരിച്ചു


ഇരിട്ടി : പ്രസവത്തെ തുടർന്നുണ്ടായ  അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. ഉളിക്കൽ മാട്ടറ യിലെ തേവർകുന്നേൽ സ്മിത (29)യാണ് പരിയാരം ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ചത്. മൂന്നാമത്തെ പ്രസവത്തിനായി കഴിഞ്ഞ എട്ടിനാണ് സ്മിതയെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൺകുഞ്ഞിന് ജന്മം നൽകിയതിന് ശേഷമാണ് സ്മിതയുടെ മരണം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് മാട്ടറ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. പേരട്ടയിലെ മാളിയേക്കൽ സണ്ണി -   എലിയാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: അജീഷ്. മറ്റ് മക്കൾ:  ആൻറിയ, ആൽഡ്രിൻ. സഹോദരിമാർ : സൗമ്യ, സന്ധ്യ.

 

അഭിപ്രായങ്ങള്‍