ഇരിട്ടിമുനിസിപ്പാലിറ്റിയിൽ നരിക്കുണ്ടത്ത് ഗുണ്ടാ രാജ്
നരിക്കുണ്ടത്ത് ആശുപത്രി നരിക്കുണ്ടം മുനിസിപ്പാലിറ്റി റോഡിൽ നിന്ന് വീട്ടിലേക്ക് കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന വഴി 2.4 മീറ്റർ വീതിയുള്ളത്, അനധികൃതമായി ഗുണ്ടകളെ കൂട്ടി കൊത്തി കിളച്ച് നടുവിലൂടെ ഭിത്തി കെട്ടി തടസ്സപ്പെടുത്തുന്നതിന് ശ്രമം. കോടതിയിൽ നിന്നോ മറ്റ് നിയമാനുസൃത അധികാരികളിൽ നിന്നോ യാതൊരു കൽപ്പനയോ ഉത്തരവോ നിലവില്ലാതെ കേവലം കയ്യൂക്കിൻ്റെ പേരിലാണ് ഈ അക്രമ പ്രവർത്തി. 19-01-2021തിയ്യതി റോഡിൽ വെട്ടുകല്ല് ഇറക്കി വെച്ച് 20-01-2021 തിയ്യതി പോലീസും മറ്റ് ഉദ്യോഗസ്ഥരും എല്ലാവരും ഇലക്ഷൻ ഡ്യൂട്ടിയിലായ സമയം നോക്കി സുമാർ 10 ഓളം ഗുണ്ടകളെ കൊണ്ട് കൈയ്യേറി റോഡിൽ ഭിത്തികെട്ട് ആരംഭിക്കുകയും , ഈ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ബഹുമാനപ്പെട്ട മുനിസിപ്പൽ കൗൺസിലറും പാർട്ടി പ്രവർത്തകരും ഇടപെടലുകൊണ്ട് പണി നിർത്തി പോവുകയാണുണ്ടായത്. ജനാധിപത്യവും നിയമവാഴ്ചയും ഉള്ള ഈ കാലത്ത് കുടിയേറ്റ കാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഗുണ്ടായിസവും കൈയ്യേറ്റവും നടത്തി നിയമ സംവിധാനങ്ങളെ നോക്കു കുത്തിയാക്കി ഇത്തരം ഗുണ്ടാ വിളയാട്ടം. ഇരിട്ടി പോലുള്ള മുനിസി പ്പാലിറ്റിയിൽ ഇപ്രകാരമുള്ള സംഭവം ആദ്യമാണ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ